കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപന തോത് കുറയുന്നു. കോവിഡിന്റെ രണ്ടാം ഘട്ടത്തിൽ 28.7 ശതമാനം വരെ ഉയർന്ന ടി.പി. ആർ ഇപ്പോൾ 19 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ വരെയുളള ആഴ്ചയിൽ ജില്ലയിൽ 30 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുളള തദ്ദേശ സ്ഥാപനങ്ങളില്ല.
മെയ് 19 മുതല്‍ 25 വരെയുള്ള ആഴ്ചയിലെ കണക്കു പ്രകാരം 28 തദ്ദേശസ്ഥാപനങ്ങളാണ് ടിപിആര്‍ 20 ശതമാനത്തിനുമുകളിലുള്ളത്. 29 ശതമാനം ടിപിആറുള്ള കുരുവട്ടൂരും കടലുണ്ടിയുമാണ് പട്ടികയിൽ മുകളിലുള്ളത്.
ഫറോക്ക് (28), പെരുമണ്ണ(27),കൊടിയത്തൂര്‍ (27), തലക്കുളത്തൂര്‍ (27), ചോറോട് (26), രാമനാട്ടുകര (25), തിക്കോടി (24), പെരുവയല്‍ (23), നരിക്കുനി (23), കൊടുവള്ളി (23), അഴിയൂര്‍ (23), മണിയൂര്‍ (23), ഒഞ്ചിയം (23), തുറയൂര്‍ (22), ചേമഞ്ചേരി (22), ചെങ്ങോട്ടുകാവ് (22), പയ്യോളി (21), ഒളവണ്ണ(21), ഓമശ്ശേരി (21), കോഴിക്കോട്(21), ഉള്ളിയേരി (21), എടച്ചേരി (21), കക്കോടി (20), ചെക്യാട് (20), നന്മണ്ട (20),തിരുവള്ളൂര്‍ (20) എന്നിങ്ങനെയാണ് മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റിവിറ്റി നിരക്ക്.
ഏഴ് തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ 10 ശതമാനത്തില്‍ താഴെയാണ്. കുറ്റ്യാടി (9), മേപ്പയ്യൂര്‍(9), ആയഞ്ചേരി(9), കൂത്താളി(8), കൂരാച്ചുണ്ട്(7), കാവിലുംമ്പാറ(7), കായണ്ണ(6) എന്നിവയാണവ. 43 തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ 10 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലാണ്.
ജില്ലയില്‍ ചൊവ്വാഴ്ച (മെയ് 25) ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) റിപ്പോര്‍ട്ട് ചെയ്തത് തിക്കോടിയിലാണ്. 46 ശതമാനം.
ഫറോക്ക് (40 ശതമാനം), നരിക്കുനി (36), ചെങ്ങോട്ടുകാവ് (35), ചേമഞ്ചേരി (34) എന്നിവയാണ് 30 ശതമാനത്തിനുമുകളില്‍ ടിപിആറുള്ള തദ്ദേശസ്ഥാപനങ്ങള്‍.