Kerala News

ലക്ഷദ്വീപിൽ നടക്കുന്നത് സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാനുള്ള സാംസ്കാരിക അധിനിവേശം;ലക്ഷദ്വീപിന് വേണ്ടി നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. ആവശ്യം ഉയര്‍ത്തി എംഎല്‍എയും സംസ്ഥാന പ്രസിഡണ്ടുമായ ഷാഫി പറമ്പില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്പീക്കര്‍ എം.ബി രാജേഷിനും ഷാഫി കത്തയച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് അധിനിവേശം ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ ജീവിതത്തേയും നിലനില്‍പ്പിനേയും, തൊഴില്‍, യാത്ര, ജനാധിപത്യപ്രക്രിയയിലെ പങ്കാളിത്തം, ഭക്ഷണരീതികള്‍ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും യാതാരു ജനാധിപത്യ മര്യാദയും കാണിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തലത്തില്‍ നടപ്പിലാക്കുന്ന സംഘ്പരിവാര്‍ അജണ്ടക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം എന്ന നിലക്ക് കേരള നിയമസഭ ഒരു പ്രമേയം ഐക്യകണ്‌ഠേന പാസാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നാണ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പ്രതിപക്ഷ നേതാവിനും നല്‍കിയ കത്തില്‍ പറയുന്നത്.
14-ാം നിയമസഭയില്‍ പൗരത്വനിയമത്തിനും, കാര്‍ഷിക നിയമത്തിനുമെതിരെ പ്രമേയം പാസാക്കിയിരുന്നു.

https://static.xx.fbcdn.net/rsrc.php/v3/yM/r/afk-8279vNB.png

ലക്ഷദ്വീപിൽ നടക്കുന്നത് കേന്ദ്ര സർക്കാരിന്റെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാംസ്കാരിക അധിനിവേശമാണ്. ആ ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ.

ലക്ഷദ്വീപിലെ ജനതയ്ക്ക് വേണ്ടി ശബ്ദമുയർത്തേണ്ടുന്നത് ഓരോ ജനാധിപത്യ ബോധമുള്ള ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണ്.

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭ. മുൻ കാലങ്ങളിലെ പോലെ ഈ ഫാഷിസ്റ്റ് അതിക്രമത്തിനെതിരെയുള്ള യോജിച്ച ശബ്ദവും കേരള നിയമസഭയിൽ നിന്ന് മുഴങ്ങുവാൻ, ഒരു ഐക്യദാർഢ്യ പ്രമേയം പാസാക്കുവാൻ ബഹുമാനപ്പെട്ട സ്പീക്കർക്കും, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കത്ത് നല്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!