എല്ലാ രംഗത്തും ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണപരാജയവും ധൂര്‍ത്തും അഴിമതിയും കോവിഡിന്റെ മറവില്‍ മൂടിവച്ച് രക്ഷപെടാനുള്ള ശ്രമമാണ്് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡിനെതിരായ ചെറുത്ത് നില്‍പ് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലത്തെ ഭരണനേട്ടമായി ചിത്രീകരിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തിലെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. 2017-18-ല്‍ 1.72% ആയിരുന്ന കാര്‍ഷിക മേഖലയിലെ വളര്‍ച്ച 2018-19-ല്‍ -0.2 ആയി ഇടിഞ്ഞതായി ധനമന്ത്രി നിയമസഭയില്‍ വച്ച സാമ്പത്തിക അവലേകനത്തില്‍ പറയുന്നു. വ്യവാസമേഖല ലാഭത്തിലായി എന്നതാണ് മറ്റൊരു കള്ളം. 2017-18 സമയത്ത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചെറിയ തോതിലുള്ള ലാഭം ഉണ്ടായിരുന്നു. എന്നാല്‍ 2019-20 എത്തിയതോടെ ഇതും നഷ്ടത്തിലായെന്ന് സാമ്പത്തിക സര്‍വേകള്‍ വ്യക്തമാക്കുന്നു – രമേശ് ചെന്നിത്തല പറഞ്ഞു.

