യുഡിഎഫിലെ ചില ഘടകക്ഷികള്‍ എല്‍ഡിഎഫില്‍ എത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരുടെ മുന്നിലും എല്‍ഡിഎഫ് വാതിലടച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസിലെ തര്‍ക്കം മൂക്കും. അവര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് പരിശോധിച്ചാകും പാര്‍ട്ടി തീരുമാനമെടുക്കുകയെന്നും കോടിയേരി പറഞ്ഞു.
തുടര്‍ഭരണത്തിനുള്ള സാധ്യത കേരളത്തിലുണ്ടെന്നും കോടിയേരി അവകാശപ്പെട്ടു. ഭൂരിപക്ഷത്തോടു കൂടി എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളത്. ബിജെപി- കോണ്‍ഗ്രസ് അച്ചുതണ്ടിനെ തകര്‍ക്കാന്‍ എല്‍ഡിഎഫിനാകുമെന്നും കോടിയേരി പറഞ്ഞു.

