പെരുന്നാള്‍ ദിനത്തില്‍ റോഡും തോടും വൃത്തിയാക്കി യൂത്ത് ലീഗ് മാതൃകയായി. പുഴക്കല്‍ ബസാറിലാണ് കാട് നിറഞ്ഞ സാഹചര്യത്തില്‍ ആയിരുന്ന തോടും റോഡ്‌സൈടും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി വൃത്തിയാക്കിയത്. വാര്‍ഡ് മെമ്പര്‍ എം. ബാബു മോന്‍ ഉല്‍ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു.
കുന്നമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ. ഉസൈന്‍, കെ കെ ഷംസു,നജീബ് പാലക്കല്‍ എന്നിവര്‍ പ്രോത്സാഹനവുമായി എത്തി.
എം.വി റഫീഖ്, കബീര്‍ കെ.കെ, ബാബു, എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശുജീകരണ പരിപാടിയില്‍ ഷഫീക് kk, അല്‍ത്താഫ് പാച്ചോല, അക്ബര്‍ , റിന്‍ഷാദ് , ഹസിര്‍ , ഷാനില്‍ , ഫിനു എം, ഷഫീക് എം,അജ്മല്‍ , റമീസ് ,ഫസല്‍, ഷംനാദ്, മഷ്ഹൂദ്, റാഷിദ്, ദില്‍ഷാദ്,നിസാം എന്നിവര്‍ പങ്കെടുത്തു.
പുഴ വൃത്തിയാക്കി
പൊയ്യയില്‍; മഴക്കാലം വരുന്നതിന്റെ ഭാഗമായി ഒഴുക്ക് സുഖമമാക്കാന്‍ കുന്ദമംഗലം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പുഴ വൃത്തിയാക്കി. ചെത്തുകടവിലെ ചെറുപുഴയാണ് വൃത്തിയാക്കിയത്.. പുഴയിലെ മാലിന്യം കളയുകയും നിരപ്പാക്കുകയും ചെയ്തു.