എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അഞ്ചാം വാര്‍ഷികത്തില്‍ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് മുഖ്യമന്ത്രി പിണറയി വിജയന്. പ്രകൃതിക്ഷോഭവും മഹാമാരികളും വന്നിട്ടും സംസ്ഥാനത്തിന്റെ വികസനരംഗം തളര്‍ന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2017 നവംബര്‍ അവസാനം ഓഖി ചുഴലിക്കാറ്റ്, 2018 ഓഗസ്റ്റ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം. നിപ്പ വൈറസിന്റെ വ്യാപനം തുടങ്ങി വിവിധ ദുരന്തങ്ങളാണ് സംസ്ഥാനം സഹിക്കേണ്ടിവന്നത്. വികസന ലക്ഷ്യത്തിനൊപ്പം ദുരന്തനിവാരണവും ഏറ്റെടുക്കേണ്ടിവന്നു.
വികസന ലക്ഷ്യം പൂര്‍ത്തിയാക്കാനുശ്ശ ദൗത്യത്തിനൊപ്പം സമാനതകളില്ലാത്ത പ്രതിസന്ധികളെ കൂടി മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയത്. എല്ലാ വര്‍ഷവും സുതാര്യമായി ഭരണ നേട്ടങ്ങളടങ്ങിയ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഘട്ടത്തിലും സംസ്ഥാനം പകച്ചു നിന്നില്ല. ലക്ഷ്യങ്ങളില്‍നിന്ന് സര്‍ക്കാര്‍ തെന്നി മാറിയില്ല. ജനങ്ങളുടെ ഒരുമയും സാഹോദര്യവും അതിജീവനത്തിന്റെ ശക്തി സ്രോതസ്സായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
5 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പദ്ധതികള്‍ 4 വര്‍ഷത്തില്‍ പൂര്‍ത്തിയായി. ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷമില്ലെന്നും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം കേരളീയന്റെ ജീവിത ലക്ഷ്യമാക്കി മാറ്റാന്‍ സാധിച്ചു. ലൈഫ് മിഷനിലൂടെ രണ്ടു ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്കി. രാജ്യത്തിനും ലോകത്തിനും മാതൃകയാകാന്‍ കേരളത്തിനായി. സുതാര്യമായ ഭരണനിര്‍വഹണമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര. കിണര്‍, കുളങ്ങള്‍, തോടുകള്‍ എന്നിവ ശുദ്ധീകരിക്കാനായി.
നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കകം പുറത്തിറക്കുമെന്നും പിണറായി വിജയന് പറഞ്ഞു. നാല് വര്‍ഷം കൊണ്ട് ആര്‍ജ്ജിച്ച പുരോഗതിയാണ് കോവിഡ് പ്രതിരോധത്തില്‍ തുണയായത്. തടസങ്ങള്‍ ഏറെ നേരിട്ടാണ് കേരള പുരോഗതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.