National

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ട് ഭീകരരുടെ വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ത്തു. ലശ്കര്‍-ഇ-ത്വയിബ ഭീകരന്‍ ആദില്‍ ഹുസൈന്‍ തോക്കറിന്റെ വീടാണ് വ്യാഴാഴ്ച രാത്രി സ്‌ഫോടനത്തില്‍ തകര്‍ത്തത്. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആസിഫ് ഷെയ്ഖിന്റെ വീടും സ്‌ഫോടനത്തില്‍ തകര്‍ത്തിട്ടുണ്ട്. കശ്മീര്‍ ഭരണകൂടം തന്നെ വീടുകള്‍ തകര്‍ത്തതാണെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല.

ഇരുവരുടേയും വീടിനുള്ളില്‍ സ്‌ഫോടക വസ്തു ഉണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. ആദില്‍ ഹുസൈന്‍ തോക്കര്‍ക്ക് ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഷെയ്ഖ് ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

അതേസമയം, ആസിഫിന്റെ വീട്ടില്‍ പൊലീസിന്റെ പരിശോധനക്കിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരിശോധന നടത്തുന്നതിനിടെ സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉടന്‍ തന്നെ വീട്ടില്‍ നിന്നും ഇറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായെന്നാണ് റിപ്പോര്‍ട്ടുകള്‍.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!