Local

അധികനികുതി ചുമത്തി വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നു: ബിവിവിഎസ്

കോഴിക്കോട്: അധിക നികുതി ചുമത്തി വ്യാപാരികളെയും വ്യവസായികളെയും സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. വസന്ത രാജ് ആരോപിച്ചു. നികുതിഭാരം കാരണം നിരവധി കടകള്‍ സംസ്ഥാനത്ത് അടച്ചുപൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സന്തോഷ് സഹദേവന്‍ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ചാല ജി. മണി മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ടി.വി. ശ്രീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ സേതുമാധവന്‍, സുനില ഗോറെ, ശശി പന്തീരടി എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി രാജേഷ് സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. സുഗേഷ് നന്ദിയും പറഞ്ഞു.
ജില്ല ഭാരവാഹികളായി വത്സകുമാര്‍ (രക്ഷാധികാരി),
സന്തോഷ് സഹദേവന്‍ (പ്രസിഡന്റ്), ടി.വി. ശ്രീധരന്‍ (ജനറല്‍ സെക്രട്ടറി), ഗിരീഷ് വി. ഗോപാല്‍ (ട്രഷറര്‍), സുനില്‍ ചെമ്പയില്‍, മധു വളയം, ജുനി, വി.ടി. വിജയന്‍ (ഉപാദ്ധ്യക്ഷന്‍മാര്‍), രാജേഷ് ലാല്‍, കെ.പി. ഷാലുജ ഷനോജ് ചെറോടത്ത് (സെക്രട്ടറി), പി. സുഗേഷ് (ഓര്‍ഗനൈസിങ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!