Kerala News

വന്ദേ ഭാരത് കോട്ടയത്തെത്തിയപ്പോൾ സ്വീകരിക്കാൻ കെ റെയിൽ വിരുദ്ധ സമിതിയും

പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ്സ് കോട്ടയത്തെത്തിയപ്പോൾ സ്വീകരിച്ച് കെ റെയിൽ വിരുദ്ധ സമിതിയും. വന്ദേഭാരതിന് സ്വീകരണം നൽകിയും പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും അഭിവാദ്യം അർപ്പിച്ചുമാണ് കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ ‌ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

സിൽവർ ലൈനിന് പകരമാണ് വന്ദേ ഭാരത് ഒരുക്കിയിരിക്കുന്നത് എന്നടക്കമുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് കെ റെയിൽ വിരുദ്ധർ പ്രതിഷേധം നടത്തിയത്. കെ റെയിലിനെതിരെ സമരം നടത്തി പൊലീസ് നടപടി നേരിടേണ്ടി വന്ന റോസ്ലിൻ അടക്കമാണ് വന്ദേഭാരതിനെ സ്വീകരിക്കാനെത്തിയത്. കെ റെയിൽ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യമാണ് ഉയർത്തുന്നതെന്നും തൾക്കെതിരായിട്ടുള്ള കള്ള കേസുകൾ ഇല്ലാതാക്കണമെന്നും റോസ്ലിൻ പറഞ്ഞു.

കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിലാണ് റോസ്ലിൻ അടക്കമുള്ളവർ കഴിഞ്ഞ വർഷം മെയ് 17ന് കെ റെയിലിനെതിരെ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ നാട്ടുകാർക്ക് നേരെ പൊലീസിന്റെ ബലപ്രയോ​ഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കുകയും ചെയ്തിരുന്നു. അതിനിടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്നായിരുന്നു പൊലീസ് വാദം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!