അതിവേഗ ട്രെയിൻ ആണ് നമ്മുടെ നാടിനാവശ്യമെന്നും വന്ദേ ഭാരത് ഒരിക്കലും സിൽവർ ലൈനിന് ബദലാകില്ലെന്നും കടകം പള്ളി സുരേന്ദ്രൻ എം എൽ എ. വന്ദേ ഭാരത് വരുന്നതിൽ സന്തോഷമുണ്ടെന്നും ഇതൊരു പുതിയ വണ്ടി, നല്ല വണ്ടി ആണെന്നും കടകം പള്ളി പ്രതികരിച്ചു.
കേരളത്തിലെ റെയിൽവേ ട്രാക്കിൽ അതി വേഗം ഓടാൻ വന്ദേ ഭാരതിന് കഴിയില്ലെന്നും അവിടെയാണ് സില്‍വര്‍ ലൈനിന്റെ പ്രസക്തി. പ്രധാനമന്ത്രിക്ക് തന്നെ ഇക്കാര്യം മനസിലായിട്ടുണ്ടാകുമെന്നും കടകംപള്ളി പറഞ്ഞു. 7-8 വേണ്ടേ വന്ദേഭാരതിന് കണ്ണൂരിലെത്താന്‍. പക്ഷേ മൂന്നര മണിക്കൂര്‍ കൊണ്ടെങ്കിലും കണ്ണൂരിലെത്തുകയാണ് നമ്മുടെ ആവശ്യം. അതാണ് വര്‍ഷങ്ങളായി കേരളം ആഗ്രഹിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.