പ്രായപരിധി കർശനമാക്കി സി പി ഐ. സംസ്ഥാന എക്‌സിക്യുട്ടിവ് യോഗത്തില്‍ ആണ് നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചത്.എക്‌സിക്യൂട്ടിവ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃ ഘടകങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ വേണ്ടെന്നാണ് ധാരണ.സംസ്ഥാന ഭാരവാഹികൾക്ക് എഴുപത്തിയഞ്ചും ജില്ലാ സെക്രട്ടറിമാർക്ക് അറുപത് വയസ്സുമാണ് പ്രായപരിധി. അതേസമയം ബ്രാഞ്ച് തലത്തിൽ പ്രായപരിധി ബാധകമാകില്ല.നേരത്തെ സിപിഐഎമ്മിലും പ്രായപരിധി കർശനമാക്കിയിരുന്നു. എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. പിണറായി വിജയൻ ഒഴികെ പ്രായപരിധി പിന്നിട്ട എല്ലാവരേയും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.