തിരക്കഥാകൃത്ത് ജോണ്‍ പോളിനുണ്ടായ ദുരനുഭവത്തില്‍ പ്രതികരിച്ച് നടന്‍ കൈലാഷ്. മൂന്നുമാസം മുന്‍പ് കട്ടിലില്‍ നിന്ന് നിലത്ത് വീണ ജോണ്‍ പോള്‍ മൂന്ന് മണിക്കൂറോളം തറയില്‍ കിടന്നിരുന്നതായി കൈലാഷ് പറഞ്ഞു. ഈ വിവരം ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് അധികൃതരെ അറിയിച്ചെങ്കിലും സഹായത്തിന് എത്തിയില്ല. ആശുപത്രിക്ക് മാറ്റാന്‍ ആണെങ്കില്‍ വരാമെന്നായിരുന്നു അവരുടെ മറുപടി. തണുത്ത നിലത്ത് മണിക്കൂറോളം കിടന്നത് അദ്ദേഹത്തെ ബുദ്ധിമുട്ടുണ്ടാക്കി.‘ഞാന്‍ എറണാകുളത്ത് എത്തിയ ദിവസമാണ് സുഹൃത്ത് വിളിച്ചത് അനുസരിച്ച് ജോണ് പോള്‍ സാറിന്റെ വീട്ടിലെത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജോണ് പോള്‍ സാറിന് 160 കിലോയോളം ഭാരമുണ്ടായിരുന്നു. എന്റെ കൂടെ മൂന്നാല് പേരുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ എടുത്ത് ഉയര്‍ത്താനോ നീക്കാനോ സാധിച്ചില്ല.കൈലാഷ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.ഹോസ്പിറ്റല്‍ ഷിഫിറ്റിംഗിന് വരാമെന്നും എന്നാല്‍ ആളുകളെ മാറ്റാന്‍ വരാന്‍ സാധിക്കില്ലെന്നുമായിരുന്നു അവരുടെ നിലപാട്. പക്ഷേ നല്ലൊരു സ്ട്രക്ച്ചര്‍ ഇല്ലാതെ അദ്ദേഹത്തെ നമുക്ക് നീക്കാന്‍ സാധിക്കുമായിരുന്നില്ല. കേരളത്തിലെ വിവിധ ആംബുലന്‍സ് ഏജന്‍സികളുമായി നമ്മള്‍ സംസാരിച്ചെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനായില്ല. ഫയര്‍ ഫോഴ്‌സിനെ ബന്ധപ്പെട്ടപ്പോഴും ആംബുലന്‍സ് സര്‍വീസ് തേടാനാണ് ആവശ്യപ്പെട്ടത്.ഈ ദുരനുഭവം തുറന്നു പറഞ്ഞ് നടന്‍ ജോളി ജോസഫ് നേരത്തെ രംഗത്തെത്തിയിരുന്നു. ജോണ്‍ പോളിന്റെ മരണം ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതാക്കുറവ് കൊണ്ട് സംഭവിച്ചതാണെന്നാണ് ജോളി ജോസഫ് പറഞ്ഞത്. സംഭവ സമയത്ത് നടന്‍ കൈലാഷ്, ഭാര്യ, നടന്‍ ദിനേഷ് പ്രഭാകര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നതായി ജോളി ജോസഫ് പറഞ്ഞിരുന്നു. ജോളി ജോസഫിന്റെ ഫേസ് ബുക്ക് കുറിപ്പ് കൈലാഷ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.