Trending

സ്പെഷൽ സ്ക്വാഡ് റെയ്ഡ്; വ്യാജമദ്യ നിർമാണത്തിന് കേസെടുത്തു

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ വ്യാജമദ്യ നിർമാണം നടത്തുന്നതിനെ ചേളന്നൂർ പള്ളിത്താഴം തായോളി മീത്തൽ സാമി എന്നയാളുടെ പേരിൽ കേസെടുത്തു.സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിക്കുറ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് വീടിനടുത്ത് വച്ച് വാറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാളെ കണ്ടെത്തിയത്. എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടിപ്പോയതിനാൽ ‘തത്സമയം അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല, 80 ലിറ്റർ വാഷും വാറ്റ് പാത്രങ്ങളും ഗ്യാസ് സ്റ്റൗവ്യം ഇയാളിൽ നിന്നും കണ്ടെടുത്തു.കേസ് ചേളന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഷാഫി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ, പ്രജിത്ത്, അജിത്ത്, ഫെബിൻ എൽദോസ് എന്നിവർ ഉണ്ടായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!