ഡൽഹി : നഗര സഭകൾക്ക് പുറത്തുള്ള ഗ്രാമീണ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ അല്ലാത്ത കടകൾക്കും തുറന്നു പ്രവർത്തിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കോവിഡ് രോഗ ബാധ പടർന്നു പിടിക്കുന്നത് കൂടുതലും നഗര പ്രദേശങ്ങളിൽ ആണെന്ന് ചൂണ്ടി കാണിച്ചാണ് പുതിയ പ്രഖ്യാപനം.
കടകൾ സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം, പകുതി ജീവനക്കാർ മാത്രം സ്ഥാപനങ്ങളിൽ ജോലിയ്ക്ക് എത്തിയാൽ മതിയെന്നുമുള്ള നിർദ്ദേശങ്ങളും കേന്ദ്രം മുന്നോട്ട് വെച്ചു. മാളുകൾ തുറക്കാൻ പാടില്ല . ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് നിലവിലെ സാഹചര്യം കണക്കിലെടുത്ത്പ്രവർത്തിക്കാമെന്നും വിജ്ഞാപനത്തിൽ പറയുന്നു. നേരത്തെ ഗ്രാമീണ മേഖലകളിൽ കേന്ദ്രം ചില ഇളവുകൾ നേരത്തെ നൽകിയിരുന്നു അതിന്റെ തുടർച്ചയെന്നോണമാണ് പുതിയ ഇളവുകൾ.
എന്നാൽ രാജ്യത്തെ മരണ നിരക്കിലും രോഗ വ്യാപനത്തിലും കുറവില്ലാത്ത സാഹചര്യത്തിൽ ഇത്തരമൊരു നടപടി ഗുണത്തേക്കാൾ ഉപരി അപകടം സൃഷ്ടിക്കുമോ എന്ന ആശങ്ക നില നിൽക്കുന്നുണ്ട് .അതേ സമയം സംസ്ഥാനത്ത് ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്നുള്ള നിലപാട് ഇത് വരെ നിലവിൽ വന്നിട്ടില്ല. ഗ്രാമ പ്രദേശങ്ങളിൽ പലയിടങ്ങളും ഹോട് സ്പോട് റെഡ് സോൺ മേഖലകളിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇതിൽ പരിശോധന നടത്തി മാത്രമേ ഉത്തരവുണ്ടാകു.