കട്ടാങ്ങൽ : കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.എ. റസാഖ്മാസ്റ്ററുടെ ചാത്തമംഗലം പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പര്യടനം ആവേശഭരിതമായി. സ്ഥാനാർത്ഥിയെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ നിറമനസ്സോട് കൂടി സ്വീകരിക്കുകയും സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയുമാണുണ്ടയത്. ഒരു ജനപ്രതിനിധിയാവുന്ന പക്ഷം തൻ്റെ ആശയങ്ങൾ അദ്ദേഹം വിദ്യാത്ഥികളും ഉദ്യോഗാർത്ഥികളുമായി പങ്കുവെച്ചു. ഇന്നലെ കാലത്ത് പുള്ളാവൂരിൽ നിന്ന് ആരംഭിച്ച് കെട്ടാങ്ങൽ, കളൻതോട്, നായർകുഴി, ചൂലൂർ,ഏരിമല, കൂളിമാട് , താത്തൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി. സ്ഥാനാർത്ഥിയെ ജില്ലാ മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ, ടി.കെ. സുധാകരൻ, അഹമ്മദ് കുട്ടിഅരയങ്കോട്, എൻ.എം. ഹുസ്സയിൻ ,ടി വേലായുധൻ, എൻ.പി.ഹമീദ് മാസ്റ്റർ, ശിവദാസൻ ബംഗ്ലാവിൽ, ഉമ്മർ വെള്ളലശ്ശേരി, പി. ഇബ്രാഹിം ഹാജി, ഷമീർ പാഴൂർ, ഒ. എം. നൗഷാദ്, കുഞ്ഞിമരക്കാർ മലയമ്മ, യാസീൻ PHED, ഇ.എം. സലീന, റസാഖ് പുള്ളന്നൂർ ഫാസിൽ മുടപ്പനക്കൽ എന്നിവർ അനുഗമിച്ചു.
ഫോട്ടോ: യു.ഡി.എഫ് കുന്ദമംഗലം നിയോജക മണ്ഡലം സ്ഥാനാർത്ഥി എം.എ. റസാഖ് മാസ്റ്റർ ചാത്തമംഗലം പഞ്ചായത്ത് പര്യടന പരിപാടിയിൽ കോഴിക്കോട് മുൻ മേയർ ബീന ഫിലിപ്പിനെ കണ്ടുമുട്ടിയപ്പോൾ

