
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പാർപ്പിടത്തിനും ആരോഗ്യ മേഖല, കൃഷി മാലിന്യ നിർമ്മാജനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ബജറ്റ് അവതരിപ്പിച്ചു.459262366 രൂപ വരവും 433658073 രൂപ ചെലവും 25604293 രൂപ നീക്കിയിരിപ്പും കാണിക്കുന്ന ബജറ്റ് വൈസ് പ്രസിഡണ്ട് വി. അനിൽ കുമാർ അവതരിപ്പിച്ചത്.
ഭവന നിർമ്മാണ പദ്ധതികൾക്കും മാലിന്യ നിർമാർജന പദ്ധതികൾക്കും കാർഷിക മേഖലക്കും ക്ഷീര വികസനത്തിനും മൃഗ സംരക്ഷണത്തിനും പ്രഥമ പരിഗണന നൽകിയതായി അദ്ദേഹം പറഞ്ഞു. ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. 459262366 രൂപ വരവും 433658073 രൂപ ചെലവും 25604293 രൂപ നീക്കിയിരിപ്പും കാണിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കളി സ്ഥല നിർമ്മാണത്തിനായി ഒരു കോടി 10 ലക്ഷം, കാർഷിക മേഖല 65 ലക്ഷവും നീക്കി വെച്ചു. ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 11 കോടിയും ലൈഫ് ഉൾപ്പെടയുള്ള ഭവന പദ്ധതികൾക്ക് അഞ്ചര കോടിയും ആരോഗ്യ മേഖലക്ക് 64 ലക്ഷം രൂപയും അങ്കണവാടികൾക്ക് 87 ലക്ഷം രൂപയും മാലിന്യ പരിപാലനത്തിന് ഒന്നേ മുക്കാൽ കോടിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.