രാഷ്ട്രീയ സ്വയംസേവക് സംഘിനെയും അനുബന്ധ സംഘടനകളെയും ഇനിയും സംഘ് പരിവാർ എന്ന് വിളിക്കാൻ അവകാശമില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരിവാർ അഥവാ, കുടുംബത്തിൽ സ്ത്രീകളുണ്ടാകും, മുതിർന്നവരെ ആദരിക്കും, അനുകമ്പയും സ്നേഹവുമുണ്ടാകും- ആ സംഘടനക്കു പക്ഷേ, അതൊന്നുമില്ല. കേരളത്തിൽനിന്നുള്ള കന്യാസ്ത്രീകൾ ഉത്തർ പ്രദേശിൽ ആക്രമിക്കപ്പെട്ട സംഭവത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇനി ആർ.എസ്.എസിനെ സംഘ് പരിവാർ എന്നു വിളിക്കില്ലെന്നും ട്വീറ്റിൽ പറയുന്നു
ആർ.എസ്.എസിനെ ഇനി സംഘ് പരിവാർ എന്ന് വിളിക്കില്ല; രാഹുൽ ഗാന്ധി

