മിനി ഇന്ത്യ എന്നറിയപ്പെടുന്ന മട്ടാഞ്ചേരിയിൽ എൻ.ഡി.എ സ്ഥാനാർഥി സി.ജി. രാജഗോപാലിെൻറ വോട്ട് അഭ്യർഥിച്ചുള്ള ഭാഷ പ്രചാരണം ശ്രദ്ധേയമായി. കൊച്ചി മണ്ഡലത്തിെൻറ ഭാഷ വൈവിധ്യങ്ങൾ തിരിച്ചറിഞ്ഞ് ആറ് വ്യത്യസ്ത ഭാഷകളിലാണ് ചുവരെഴുതിയത്.ഭാഷ ന്യൂനപക്ഷങ്ങൾ ഏറെയുള്ള മേഖലയാണിത്
ജൂതസെമിത്തേരിക്ക് സമീപമാണ് മലയാളം, കൊങ്കണി, ഗുജറാത്തി, തമിഴ്, ഉർദു, ഇംഗ്ലീഷ് ഭാഷകളിലെ ചുവരെഴുത്ത് വോട്ട് അഭ്യർഥന. വ്യത്യസ്ത ഭാഷകളിൽ നോട്ടീസും തയാറാക്കുകയാണ് സ്ഥാനാർഥികൾ

