രാജ്യം മുഴുവന്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ ആയപ്പോഴും ഇതൊന്നും വകവെക്കാതെ തുറന്ന് പ്രവര്‍ത്തിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കുന്ദമംഗലം(ഐഐഎംകെ). ഐഐഎമ്മില്‍ സെക്യൂരിറ്റി വിഭാഗത്തില്‍ നൂറിലതികം സ്റ്റാഫും ഓഫിസിലെ സെക്യൂരിറ്റിമാരും ക്ലീനിങ് തൊഴിലാളികള്‍, ഓഫീസ് അസിസ്റ്റന്റുമാര്‍ എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്. ക്ലാസ് മുടങ്ങിയെങ്കിലും ഇവിടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഭാഗികമായാണ് ഇവര്‍ ജോലിക്ക് വരുന്നത് നാനൂറിലതികം തൊഴിലാളികളുള്ള ഇവിടെ നിലവില്‍ പകുതിയോളം പേര്‍ എത്തുന്നുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ ദൂരെനിന്നുള്ളവര്‍ ഇവിടെ വര്‍ക്ക് ചെയ്യാന്‍ എത്തുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ നിലവില്‍ ഇവിടെ ഇത്രയും തൊഴിലാളികളുടെ ആവശ്യമില്ല. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ നൗഷാദ് തെക്കയില്‍ ചീഫ് സെക്രട്ടറിക്കും കേന്ദ്ര വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വിഷയം അന്വേഷിക്കും എന്ന് ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
ലോക്ക് ഡൗണ്‍ വകവെക്കാതെ പ്രവര്‍ത്തിച്ച് കുന്ദമംഗലം ഐഐഎം

