National

പാവപ്പെട്ട യുവതികളെ ആഡംബര പാര്‍ട്ടിക്കെത്തിക്കും; സെക്സ് റാക്കറ്റ് നടത്തിയ സഹോദരിമാർ അറസ്റ്റിൽ

ഭോപ്പാൽ ; മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സെക്സ് റാക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടു സഹോദരിമാർ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ നിർബന്ധിത മതപരിവർത്തനം നടത്തുകയും ലൈംഗികചൂഷണത്തിനിരയാകുകയും ചെയ്തെന്ന കുറ്റങ്ങൾ ചുമത്തിയാണ് അമ്രീൻ, ആഫ്രീൻ എന്ന സഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹായിയായ ചന്ദൻ യാദവ് എന്ന യുവാവിനെ അറസ്റ്റ് ചെയ്യുകയും കേസിൽ ഉൾപ്പെട്ട ബിലാൽ, ചന്നു, യാസിർ എന്നിവർക്കായി തിരച്ചിൽ തുടരുകയുമാണ്. തട്ടിപ്പിനിരയായ രണ്ടു യുവതികളുടെ പരാതിയിലാണ് നടപടി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിമാസം 10,000 രൂപ ശമ്പളം, താമസം, ഭക്ഷണം എന്നിങ്ങനെ ജോലികൾ വാഗ്ദാനം ചെയ്യും. പിന്നീട് ഇവരെ പാര്‍ട്ടികളിലും പമ്പുകളിലും എത്തിക്കുകയും സമ്പന്ന പുരുഷന്മാരുമായി ഇടപഴകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. യുവതികൾക്ക് ലഹരി മരുന്നു നൽകിയിരുന്നതായും എഫ്ഐആറിൽ പറയുന്നു. പരാതിക്കാരിൽ ഒരാൾ ഛത്തീസ്ഗഡിലെ മുംഗേലി ജില്ലയിൽ ബ്യൂട്ടീഷ്യനായ ജോലി ചെയ്യുകയാണ്. 2025 ഡിസംബറിൽ ജോലിക്കെന്ന വ്യാജേന ഇവരെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി, അമ്രീന്റെ ബന്ധുവായ യാസിർ ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നു. അമ്രീന്റെ വീട്ടിൽ ജോലിചെയ്യുകയായിരുന്ന രണ്ടാം പരാതിക്കാരിയെ ചന്ദൻ യാദവ് എന്ന യുവാവ് ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു. യുവതിയോട് മതം മാറാൻ ചന്ദൻ യാദവ് നിർബന്ധിച്ചതായും പരാതിയിലുണ്ട്.

മതപരിവർത്തനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളുടെ ഫോണിൽ നിന്ന് ഫോട്ടോകൾ അടക്കമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു. സംഘം അന്തർസംസ്ഥാന ശൃഖലയുടെ ഭാഗമാണോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!