കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നടത്തുന്ന സംഗമങ്ങളുടെ ഉദ്ഘാടനം നടന്നു. കോഴിക്കോട് എസ് കെ പൊറ്റക്കാട് ഹാളിൽ വെച്ച് നടന്ന ചടങ്ങ് സംസ്ഥാന മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം പി അബ്‌ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു.ആർ വി എ സലാം മൗലവി പ്രാർത്ഥന നടത്തി.സ്വാഗത സംഘം ജനറൽ കൺവീനർ എം സിബഗത്തുള്ള സ്വാഗതം പറഞ്ഞു.കെ പി കോയ അധ്യക്ഷത വഹിച്ചു. സി.ഇ ഒ . അബ്ദുൾ ഹമീദ്, കൊയിലോട്ട് സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ(ജില്ലാ ചെയർമാൻ ),അബ്‌ദുൾ ഹമീദ് സാഹിബ്,കെ കെ ഇബ്രാഹിം മുസ്‌ലിയാർ,അസ്സയിനാർ ഫൈസി(മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് ജില്ലാ കൺവീനർ),സി മരക്കാര്കുട്ടി,പി എം കോയ (മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് മെമ്പർ) എന്നിവർ ആശംസകൾ അർപ്പിച്ചു..യാക്കൂബ് ഫൈസി(മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് മെമ്പർ,സഫിയ ടീച്ചർ(മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് മെമ്പർ),കെ എം അബ്‌ദുൾ ഹമീദ്,അബ്‌ദുൾ നാസർ സഖാഫി അമ്പലക്കണ്ടി തുടങ്ങിയവർ വിഷയാവതരണം നടത്തി അസിസ്റ്റന്റ് കമീഷണർ ഓഫ് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് എ ഉമേഷ് നിയമ ബോധവത്കരണ ക്ലാസ് നടത്തി.കോഴിക്കോട് താലൂക്കിലെ മദ്രസ്സ പ്രധാന അധ്യാപകർ,പ്രീസ്കൂൾ പ്രിൻസിപ്പാൾമാർ , മാനേജർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു