തീരദേശ നിയമനം ലംഘിച്ചതിനും കായൽ കയ്യേറ്റം നടത്തിയതിനും കാപ്പിക്കോ റിസോർട്ടിന് പുറമെ ആലപ്പുഴ ജില്ലയിൽ വീണ്ടും റിസോർട്ട് പൊളിക്കാൻ തീരുമാനം. ഒളവയപ്പ് കായൽ കയ്യേറി നിർമിച്ച എമറാള്‍ഡ് പ്രിസ്റ്റിന്‍ റിസോര്‍ട്ട് പൊളിക്കാൻ പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. കായൽ കയ്യേറ്റത്തിന് പുറമെ തീര ദേശ നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് റിസോർട്ട് നിർമിച്ചതെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മാസത്തിനകം റിസോർട്ട് പൊളിക്കണമെന്നാണ് ഉത്തരവ്.
2003 ലാണ് ഒളവയപ്പ് കായലിലെ തുരുത്തില്‍ എമറാള്‍ഡ് പ്രിസ്റ്റിന്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത്. ആഢംബര റിസോര്‍ട്ടിന്റെ ഭാഗമായി നിർമിച്ച വെള്ളത്തിൽ ഒഴുകി നടക്കുന്ന ഒമ്പതോളം കോട്ടേജുകൾ മത്സബന്ധനത്തിന് സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടി കാട്ടി മത്സ്യത്തൊഴിലാളികളാണ് പരാതിയുമായി ആദ്യം രംഗത്ത് വന്നിരുന്നു.