റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സൈന്യം കീവില്‍ പ്രവേശിച്ചതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചുവിലെ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യന്‍ സൈനിക ടാങ്കറുകള്‍ എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.തലസ്ഥാന നഗരത്തില്‍ നിന്ന് വെറും 20 മൈല്‍ ദൂരെയാണ് റഷ്യന്‍ സൈന്യം ഇപ്പോഴുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് റഷ്യന്‍ മിസൈലുകളും ഒരു വിമാനവും യുക്രൈന്‍ സേന വെടിവെച്ചിട്ടു. കരിങ്കടലിലെ സിംനയ് ദ്വീപ് പിടിച്ചെടുത്തതിന് പിന്നാലെ 82 യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയതായി റഷ്യ അറിയിച്ചു.കീവില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. നാറ്റോ ടെറിട്ടറിക്ക് 25 മൈല്‍ അകലെ സ്നേക്ക് ഐലന്‍ഡില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന 13 യുക്രൈന്‍ സൈനികരെ റഷ്യ വധിച്ചു. റഷ്യന്‍ യുദ്ധക്കപ്പലാണ് ഇവര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടതെന്ന് യുക്രൈന്‍ പ്രസിഡന്റ് വളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു.
യുക്രൈന്റെ 14 നഗരങ്ങളില്‍ റഷ്യന്‍ ആക്രമണത്തില്‍ കനത്ത നാശമാണ് സംഭവിച്ചത്. തെക്കുകിഴക്കന്‍ കീവില്‍ ഒമ്പതു നില കെട്ടിടത്തിന് മുകളില്‍ റഷ്യന്‍ വിമാനം തകര്‍ന്നു വീണു. വെടിവെച്ചിട്ടതാണെന്ന് യുക്രൈന്‍ സേന അവകാശപ്പെട്ടു.അതേസമയം റഷ്യയുമായി ഒത്തുതീർപ്പിന് തയ്യാറാണെന്ന് യുക്രെയ്ൻ വ്യക്തമാക്കി. എന്നാൽ അതിന് സുരക്ഷാ ഉറപ്പ് ലഭിക്കണം. “ഈ യുദ്ധം അവസാനിപ്പിക്കണം. ഈ ശത്രുത അവസാനിപ്പിക്കണം, യുക്രെയ്ൻ പുടിനുമായി ഒത്തുതീർപ്പിന് തയ്യാറാണ് ”- യുക്രെയ്ൻ പ്രസിഡന്റിന്റെ ഉപദേശകൻ മിഖായേൽ പോഡോലിയാക് പ്രസ്താവനയിൽ പറഞ്ഞു.