ആന്ധ്രപ്രദേശില്‍ നിന്നും കേരളത്തിലെത്തിച്ച ഇരുതലമൂരി പാമ്പുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍. 10 കോടി രൂപക്കാണ് പാമ്പിനെ വിദേശത്തേക്കു കടത്താന്‍ ശ്രമിച്ചത്.4.250 കിലോ തൂക്കവും 25 സെന്റീമീറ്റര്‍ വണ്ണവും ഒന്നേകാല്‍ മീറ്ററോളം നീളവുമുള്ള ഇരുതലമൂരിയുമായി മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി എച്ച് ഹബീബിനെയാണ് (35) പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.സംസ്ഥാനത്തു നിന്നും പിടികൂടുന്ന ഏറ്റവും വലിയ ഇരുതലമൂരി പാമ്പണ് ഇതെന്നും വനംവകുപ്പ് അറിയിച്ചു.സെക്കന്തരാബാദ് -തിരുവനന്തപുരം ശബരി എക്‌സ്പ്രസിലായിരുന്നു ഇയാള്‍ കേരളത്തിലേക്ക് വന്നിരുന്നത്. വിദേശമലയാളിക്കയാണ് ഇയാള്‍ ഇരുതലമൂരിയെ കടത്താന്‍ ശ്രമിച്ചത്. 10 കോടി രൂപ വില പറഞ്ഞുറപ്പിച്ച ശേഷം ബാഗിനുള്ളില്‍ തുണിസഞ്ചിക്കുള്ളില്‍ ഒളിപ്പിച്ചാണു പാമ്പിനെ കൊണ്ടുവന്നത്്. പരിശോധനയ്ക്കിടെ ട്രെയിനില്‍ നിന്ന് ഇറങ്ങിയോടയ ഇയാളെ പിന്തുടർന്നാണ് സംഘം പിടികൂടിയത്. പ്രതിയെയും പാമ്പിനെയും വനംവകുപ്പിനു കൈമാറി. പരിശോധനക്ക് ശേഷം ഇരുതലമൂരിയെ മലമ്പുഴ സ്‌നേക്ക് പാര്‍ക്കിലേക്കു മാറ്റി. 3 ദിവസത്തെ നിരീക്ഷണത്തിനു പാമ്പിലെ വനത്തില്‍ വിടും