Entertainment News

മോഹൻലാലും ആഷിക്ക് അബുവും ഒന്നിക്കുന്നുവെന്ന വാർത്തകൾ വ്യാജം;ആന്റണി പെരുമ്പാവൂർ

മോഹൻലാലും ആഷിക്ക് അബുവും ഒന്നിക്കുന്ന ചിത്രം ഉണ്ടാകുമെന്ന് വാർത്തകൾ വ്യാജമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.
സന്തോഷ് ടി. കുരുവിള നിർമിക്കുന്നതായോ ആഷിക്ക് അബു സംവിധാനം ചെയ്യുന്നതായോ ഉള്ള ചിത്രങ്ങളുടെ ചർച്ച പോലും ഇതുവരെ ഉണ്ടായിട്ടില്ലെന്നും വരുന്ന വാർത്തകൾ തെറ്റാണ് എന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. മനോരമ ഓൺലൈനോട് മോഹൻലാലിന്റെ പുതിയ പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ ചിത്രീകരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് ഏപ്രിൽ 14ന് പൂർത്തിയാകും. അതിന് ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ആരംഭിക്കും. ഇതിന് ശേഷമാകും പുതിയ പ്രോജക്ടുകളെക്കുറിച്ച് തീരുമാനിക്കുക ആന്റണി പെരുമ്പാവൂർ പറഞ്ഞു.

സന്തോഷ് ടി. കുരുവിളയുടെ നിർമ്മാണത്തിൽ ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലാകും നായകനായി എത്തുക എന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്. ഒപ്പം സംവിധായകൻ ടിനു പാപ്പച്ചനൊപ്പവും മോഹൻലാൽ ഒന്നിക്കുമെന്ന വാത്തകളും വന്നുരുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ, ഷാജി കൈലാസിന്റെ എലോണ്‍, ജീത്തു ജോസഫിന്റെ ട്വെൽത്ത്മാൻ തുടങ്ങിയ സിനിമകളാണ് മോഹൻലാലിന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!