National

ഭര്‍ത്താക്കന്മാരുടെ അസഹനീയ മദ്യപാനം; വീട്ടുവിട്ടിറങ്ങിയ സ്ത്രീകള്‍ പരസ്പരം വിവാഹം കഴിച്ചു

ഉത്തര്‍പ്രദേശില്‍ ഭര്‍ത്താക്കന്മാരുടെ അമിത മദ്യപാനത്തില്‍ സഹിക്കാന്‍ പറ്റാതെ വീട്ടുവിട്ടിറങ്ങിയ സ്ത്രീകള്‍ പരസ്പരം വിവാഹം കഴിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തങ്ങള്‍ ആദ്യം പരിചയപ്പെട്ടതെന്നും സമാനമായ സാഹചര്യങ്ങളാണ് അടുപ്പിച്ചതെന്നും ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭര്‍ത്താക്കന്മാരുടെ മദ്യപാനവും മോശമായ പെരുമാറ്റവും ഞങ്ങളെ വേദനിപ്പിച്ചു. തുടര്‍ന്ന് സമാധാനവും സ്നേഹവും നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. കവിത, ബബ്ലു എന്ന ഗുഞ്ച എന്നിവരാണ് വ്യാഴാഴ്ച വൈകുന്നേരം ദേവ്‌റയിലെ ചോട്ടി കാശി എന്നും അറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്.

ക്ഷേത്ര പൂജാരി ഉമാ ശങ്കര്‍ പാണ്ഡെയാണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. ക്ഷേത്രത്തില്‍, ഗുഞ്ച വരന്റെ വേഷം ധരിച്ച്, കവിതയ്ക്ക് സിന്ദൂരം ചാര്‍ത്തുകയും പരസ്പരം വരണമാല്യം കൈമാറുകയും ചെയ്തു. ഭര്‍ത്താക്കന്മാരില്‍ നിന്ന് ഇരുവരും ഗാര്‍ഹിക പീഡനം നേരിട്ടു. ദമ്പതികളായി ഗോരഖ്പൂരില്‍ ജീവിക്കാന്‍ തീരുമാനിച്ചെന്നും ഇരുവരും പറഞ്ഞു. ഇരുവരും ഇപ്പോള്‍ ഒരു മുറി വാടകയ്ക്കെടുക്കാനും ദമ്പതികളായി തുടര്‍ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്നും അറിയിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!