ഭോപ്പാല്‍: ഹണിമൂണിന് അയോദ്ധ്യയിലും വാരണാസിയിലേക്കും കൊണ്ടുപോയതിന് പിന്നാലെ വിവാഹ മോചനം തേടി യുവതി. ഗോവയിലേയ്ക്ക് ഹണിമൂണ്‍ പോകാമെന്നായിരുന്നു ഭര്‍ത്താവിന്റെ വാഗ്ദാനം എന്നാല്‍ പിന്നീട് ഭാര്യയുടെ അഭിപ്രായം തേടാതെ അതില്‍ മാറ്റം വരുത്തുകയായിരുന്നു. ഗോവയില്‍ ഹണിമൂണ്‍ വാഗ്ദാനം ചെയ്തെങ്കിലും പകരം അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയി എന്നാരോപിച്ച് ഭോപ്പാല്‍ സ്വദേശിയായ യുവതിയാണ് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടിയിരിക്കുന്നത്. ദമ്പതികളുടെ യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് കേസ് കുടുംബ കോടതിയിലെത്തിയത്. ഫ്രീ പ്രസ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഗോവയില്‍ ഹണിമൂണ്‍ വാഗ്ദാനം ചെയ്തു; ഭര്‍ത്താവ് കൊണ്ടുപോയത് അയോധ്യയില്‍; വിവാഹമോചനം തേടി യുവതി

