GLOBAL

ഓസ്‌ട്രേലിയയിലെ കടലില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു

കാന്‍ബറ: ഓസ്‌ട്രേലിയ വിക്ടോറിയയിലെ ഫിലിപ്പ് ഐലന്റ് ബീച്ചില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു. മൂന്നുസ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് അപകടവിവരം അറിയിച്ചത്.

ഓസ്‌ട്രേലിയയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഫിലിപ്പ് ദ്വീപിലാണ് സംഭവം. നീന്തുന്നതിനിടെ സംഘത്തില്‍പ്പെട്ടവര്‍ തിരയില്‍പ്പെട്ട് മുങ്ങി. ഈ സമയം ബീച്ചില്‍ പട്രോളിങ്ങ് ഉണ്ടായിരുന്നില്ലെന്ന് വിക്ടോറിയ പൊലീസ് പറയുന്നു. കടലില്‍ നിന്ന് രക്ഷിച്ച ശേഷം രക്ഷാപ്രവര്‍ത്തകര്‍ നാല് പേര്‍ക്കും സിപിആര്‍ നല്‍കിയെങ്കിലും എന്നാല്‍ രണ്ട് സ്ത്രീകളും പുരുഷനും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

GLOBAL News

ചാൾസ് മൂന്നാമന്റെ കിരീടധാരണം ഇന്ന്; 2000 അതിഥികൾ പങ്കെടുക്കും

ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം ഇന്ന്. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിൽ നടക്കുന്ന ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ്
GLOBAL News

ചരിത്രകൗതുകവും ആഘോഷമേളവും പകർന്ന് ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണം; ചടങ്ങുകൾ പുരോഗമിക്കുന്നു

ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള ചാൾസ് മൂന്നാമന്റെ ഘോഷയാത്ര വെസ്റ്റ് മിൻസ്റ്റർ ആബിയിലെത്തിയതോടെ നൂറ്റാണ്ടിന്റെ ചരിത്രകൗതുകവും ആഘോഷമേളവും പകർന്ന് രാജാവിന്റെ കിരീട ധാരണ ചടങ്ങിന് തുടക്കമായി. കാന്റർബറി ആർച്ച്
error: Protected Content !!