വൈറ്റ് ഹൗസില്‍ പത്രസമ്മേളനം നടത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകനെ പരസ്യമായി തെറി വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്.ഫോക്സ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകനെ ‘സ്റ്റുപിഡ് സണ്‍ ഓഫ് എ ബിച്’ (Stupid son of a Bitch) എന്ന് മൈക്കിലൂടെയാണ് ബൈഡന്പതിഞ്ഞ സ്വരത്തിൽ വിളിച്ചത്.
വൈറ്റ്ഹൗസില്‍ നടന്ന പത്രസമ്മേളനത്തിനിടെ തിങ്കളാഴ്ചയായിരുന്നു സംഭവം. പരിപാടി കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ മുറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍, ഫോക്സ് ന്യൂസിലെ ഒരു റിപ്പോര്‍ട്ടര്‍, വിലക്കയറ്റം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന് ചോദ്യം ബൈഡനോട് ഉന്നയിച്ചു. ഇതില്‍ ക്ഷുഭിതനായാണ് ബൈഡന് മാധ്യമപ്രവര്‍ത്തകനെ മൈക്രോഫോണിലൂടെ തെറി വിളിച്ചത്. തന്റെ മൈക്ക് ഓണ്‍ ആയിരുന്നു എന്ന് തിരിച്ചറിയാതെയായിരിക്കാം ബൈഡന് ഇത് പറഞ്ഞതെന്നാണ് വീഡിയോ കാണുമ്പോള്‍ തോന്നുന്നത്.
”ഇത് വലിയൊരു അസറ്റ് ആണ്. കൂടുതല്‍ വിലക്കയറ്റം, (It’s a great asset. More inflation)” എന്ന് പറഞ്ഞാണ് ബൈഡന് മറുപടി ആരംഭിച്ചത്. എന്നാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തനെ പ്രസിഡന്റ് തെറി വിളിക്കുകയായിരുന്നു.
Democrats: Donald Trump’s attacks on the press are an attack on the First Amendment.
— Lauren Boebert (@laurenboebert) January 24, 2022
Joe Biden to Peter Doocy: “What a stupid son of a b*tch.”
Democrats: *silence* pic.twitter.com/csPv2yjNPb

