നടിയും കന്നഡ ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്ത നിലയിൽ.തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജയശ്രിയെ മഗഡി റോഡിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. നടി വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നല്ലാതെ മരണം സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.