മാവൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി സ്ഥാപിച്ച എട്ട് മിനി മാസ്റ്റ് ലൈറ്റുകൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗപ്പെടുത്തിയാണ് പുതിയ ലൈറ്റുകൾ അനുവദിച്ചത്.
കുന്നമംഗലം മണ്ഡലത്തിൽ മാർച്ച് 31നകം നൂറ് പൂർത്തീകരിച്ച പ്രവൃത്തികൾ ജനങ്ങൾക്കായി സമർപ്പിക്കുന്ന നൂറുദിനം നൂറ് പദ്ധതികളുടെ ഭാഗമായാണ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.
പാറമ്മൽ, ആയംകുളം, മാവൂർ ജി.എം.യു.പി സ്കൂൾ, കുതിരാടം, സൗത്ത് അരയങ്കോട്, നൊച്ചിക്കാട്ടുകടവ്, കച്ചേരിക്കുന്ന്
ഡയമണ്ട് ജംഗ്ഷൻ, വളയന്നൂർ എന്നിവിടങ്ങളിലായാണ് പുതിയ ലൈറ്റുകൾ സ്ഥാപിച്ചത്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കമ്പളത്ത് സുധ, ബ്ലോക്ക് മെമ്പർ മൈമൂന കടുക്കഞ്ചേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ദിവ്യപ്രകാശ്, മെമ്പർമാരായ ടി മിനി, പി.പി ഗീതാമണി, എൻ.പി കരീം, കെ ഉണ്ണികൃഷ്ണൻ, രജിത നെടുങ്കണ്ടത്തിൽ, ഗീത കാവിൽപുറായിൽ, എ.പി മോഹൻദാസ്, ശുഭ ഷൈലേന്ദ്രൻ, പ്രസന്നകുമാരി ടീച്ചർ, കെ.പി ചന്ദ്രൻ, എം ധർമ്മജൻ സംസാരിച്ചു.