Trending

കുന്ദമംലത്തെ ഹരിത കടലാക്കി മുസ്ലീം ലീഗ് സമ്മേളനത്തിന് സമാപനം കുറിച്ചു

കുന്ദമംലത്തെ ഹരിത കടലാക്കി മുസ്ലീം ലീഗ് സമ്മേളനത്തിന് സമാപനം കുറിച്ചു

കുന്ദമംലത്തെ ഹരിത കടലാക്കി മുസ്ലീം ലീഗ് സമ്മേളനത്തിന് സമാപനം കുറിച്ചു. ഹരിതാവേശം ആകാശത്തോളമുയർന്ന അത്യുജ്ജ്വല പ്രകടനത്തോടെ കാരന്തൂരിൽ നിന്നും ആരംഭിച്ച ആയിരങ്ങൾ അണിനിരന്ന പ്രകടനം  സമ്മേളന നഗരിയിലാണ് സമാപിച്ചത്.

മുസ്ലീം ലീഗിനെ നിരന്തരം എതിർത്തവരും വിമർശിച്ചവരും പുതിയ കാലഘട്ടത്തിൽ ലീഗിനെ സ്വാഗതം ചെയ്യുന്ന കാഴ്ചയാണ്  കണ്ടു കൊണ്ടിരിക്കുന്നതെന്ന്  മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കുന്ദമംഗലത്ത് നിയോജക മണ്ഡലം മുസ്ലീം ലീഗ്  പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പസിലെ എം. എസ്. എഫിൻറെ മുന്നേറ്റം പുതിയ തലമുറ ലീഗിനെ നെഞ്ചേറ്റുന്നതിൻ്റെ സൂചനായാണന്നും  തങ്ങൾ കൂട്ടിച്ചേർത്തു. പ്രസിഡണ്ട് കെ. മൂസ മൗലവി പരിപാടിക്ക് അധ്യക്ഷത വഹിച്ചു.അഡ്വ.ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി.

എം. എ റസാക്ക് മാസ്റ്റർ ,സി.പി ചെറിയ മുഹമ്മദ് ,പി.കെ ഫിറോസ് ,യു.സി രാമൻ ,കെ.എ ഖാദർ മാസ്റ്റർ ,കെ.മൂസ മൗലവി ,ഖാലിദ് കിളിമുണ്ട ,എൻ .പി ഹംസ മാസ്റ്റർ ,ടി.പി ചെറൂപ്പ ,
കെ പി കോയ ,കെ.എം.എ റഷീദ് ,വി .പി മുഹമ്മദ് മാസ്റ്റർ ,ഒ ഹുസൈൻ ,എ ടി ബഷീർ ,കെ.കെ കോയ ,മരക്കാരുട്ടി , മജീദ് പെരുമണ്ണ ,എൻ.പി അഹമ്മദ് ,മങ്ങാട്ട് റസാക്ക്, ഒ.എം നൗഷാദ്  ,ഐ സൽമാൻ ,അരിയിൽ മൊയ്തീൻ ഹാജി എന്നിവർ സംസാരിച്ചു.    

പത്ത് ദിവസങ്ങളിലായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ പരിപാടികളോടെ നടന്ന് വന്ന സമ്മേളനം സംഘടനയുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!