Local News

തടഞ്ഞുവച്ച ഡി.എ കുടിശ്ശിക അനുവദിച്ചു നൽകണം :എച്ച് എസ് എസ് ടി എ

ക്രമാതീതമായി വർദ്ധിച്ചു വരുന്ന വിലക്കയറ്റത്തിന്റെയും നിത്യേന ഏറിക്കൊണ്ടിരിക്കുന്ന ജീവിത ചെലവിന്റെയും പശ്ചാത്തലത്തിൽ തടഞ്ഞുവച്ച അർഹതപ്പെട്ട ഡി.എ. കുടിശ്ശിക അനുവദിച്ചു നൽകണമെന്ന് കുണ്ടുപറമ്പ് വച്ച് നടന്ന എച്ച് എസ് എസ് ടി എ കോഴിക്കോട് സിറ്റി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കണം. -അധ്യാപകർക്കും ജീവനക്കാർക്കും അവകാശപ്പെട്ട സറണ്ടർ ആനുകൂല്യം അകാരണമായി തടഞ്ഞുവച്ചിരിക്കുയാണ്. എത്രയും പെട്ടന്ന് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.മേഖലാ സമ്മേളനം ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.കെ. ഫൗസിയ അധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.പി. അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എ. അഫ്സൽ , വി.ആർ. അനൂപ്, പി. ജയേഷ് കുമാർ, ഒ മുഹസിൻ , പി.സി. ഹാജിറ , സി.ശ്രീനാഥ്, എൻബി.ഷാജു , എം.സി ഷൈജു, ഷഫീഖ് റഹ് മാൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ :
പ്രസിഡണ്ട് : ഷൈജു.എം.സി.
വൈസ് പ്രസിഡന്റ് : മഹീജ പി.കെ.
സെക്രട്ടറി : ഷഫീഖ് റഹ് മാൻ പി.
ജോയിന്റ സെക്രട്ടറി : രോഷിത
ഖജാൻജി : മഞ്ജുഷ. ടി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!