ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി കലക്ടറേറ്റിൽ എത്തുന്നവർക്ക് ഗോൾ അടിച്ച് സമ്മാനങ്ങൾ നേടാം. “ലഹരിക്കെതിരെ ഗോളടിക്കൂ ” എന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റിൽ എത്തുന്ന പൊതു ജനങ്ങൾക്കുൾപ്പെടെ ആർക്കും ഗോൾ അടിച്ച് സമ്മാനങ്ങൾ നേടാം.
ഗോൾ അടിക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാം പേജായ kozhikode.district.information എന്ന അക്കൗണ്ടിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യണം. ഏറ്റവും കൂടുതൽ ലൈക്കും കമെന്റും കിട്ടുന്ന വീഡിയോക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
പരിപാടിയിൽ, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ,ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഉമ്മർ ഫാറൂഖ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ നവീൻ, ജില്ലാ ടി ബി, എയ്ഡ്‌സ് നിയന്ത്രണ ഓഫീസർ ഡോ.പി പി പ്രമോദ് കുമാർ, കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ രാജേന്ദ്രൻ വി തുടങ്ങിയവർ പങ്കെടുത്തു.

