വിവാഹവാഗ്‌ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും അവതാരകനുമായ ഗോവിന്ദൻകുട്ടിക്കെതിരെ (42) കേസെടുത്തു. ബലാത്സംഗം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് കേസെടുത്തത്.ടിയും മോഡലുമായ യുവതിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്.
എറണാകുളത്തെ വാടക വീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലും വച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുട്യൂബ് ചാനലിൽ ടോക്‌ഷോയ്ക്കിടയിലാണ് ഇയാൾ യുവതിയെ പരിചയപ്പെട്ടത്. നടൻ യുവതിക്ക് വിവാഹ വാഗ്‌ദാനം നൽകിയിരുന്നു. പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, തന്നെ മർദിച്ചതായും യുവതി പരാതിയിൽ ആരോപിക്കുന്നു.
കാറിനുള്ളിൽവച്ച് തമ്മനംമുതൽ കലൂർ എത്തുംവരെ മർദിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മ ഇൻഫോപാർക്ക് പൊലീസിനും പരാതി നൽകിയിട്ടുണ്ട്.
കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പിലൂടെ നടൻ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഡിജിപി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ജില്ലാ സെഷൻസ് കോടതിയിൽനിന്ന് നടന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു.

