അറബിക്കടലിന്റെ തീരത്തു കൂടി നടന്ന സൈക്കിൾ സവാരിയിൽ അണിനിരന്നത് നൂറ്റമ്പതിലേറെ സവാരിക്കാർ. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായാണ് സൈക്കിൾ സവാരി സംഘടിപ്പിച്ചത്. കോഴിക്കോട് ബീച്ചിൽ ആരംഭിച്ച സവാരി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നാല് ക്ലബ്ബുകൾ സവാരിയിൽ പങ്കെടുത്തു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയിൽ നിന്നും വാട്ടർ ഫെസ്റ്റിന്റെ പതാക ക്ലബ്ബ് പ്രതിനിധികൾ ഏറ്റുവാങ്ങി. രാവിലെ 7.30 നു ആരംഭിച്ച സവാരി ബേപ്പൂർ ബീച്ചിൽ സമാപിച്ചു. സബ് കലക്ടർ വി ചെൽസാ സിനി വാട്ടർ ഫെസ്റ്റിന്റെ പതാക ഉയർത്തി.
നഗരാസൂത്രണ സ്ഥിരം സമിതി ചെയർപേഴ്സൺ കെ. കൃഷ്ണകുമാരി, വാർഡ് കൗൺസിലർമാരായ രജനി തോട്ടുങ്ങൽ, ഗിരിജ ടീച്ചർ, കെ രാജീവ്, കൊല്ലരത്ത് സുരേശൻ, വാടിയിൽ നവാസ്, ടി കെ ഷമീന, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ, അഡ്വഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എൽ യു അബിത്, ഡിടിപിസി മാനേജർമാരായ നിഖിൽ പി ഹരിദാസ്, ഇർഷാദ് തുടങ്ങിയവർ പങ്കെടുത്തു.