ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകും. 23 വര്‍ഷത്തെ ഈ മനോഹര കരിയറില്‍ എന്നെ സഹായിച്ചവര്‍ക്ക് നന്ദി,’ ഹര്‍ഭജന്‍ പറഞ്ഞു.
തന്റെ മനസില്‍ സ്വയം വിരമിച്ചിട്ട് വര്‍ഷങ്ങളായെന്നും ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നുവെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജലന്ധറിലെ ഒരു തെരുവില്‍ നിന്ന് ഇന്ത്യയുടെ ടര്‍ബണേറ്റര്‍ എന്ന നിലയിലേക്കുള്ള യാത്ര മനോഹരമായിരുന്നെന്നും ഹര്‍ഭജന്‍ പറഞ്ഞു.
2011 ഏകദിന ലോകകപ്പും 2007 ട്വന്റി20 ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ഹർഭജൻ. ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബോളറാണ്.
All good things come to an end and today as I bid adieu to the game that has given me everything in life, I would like to thank everyone who made this 23-year-long journey beautiful and memorable.
— Harbhajan Turbanator (@harbhajan_singh) December 24, 2021
My heartfelt thank you 🙏 Grateful .https://t.co/iD6WHU46MU