മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ
കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലെ എസ്.ആര്‍.സി യുടെ കമ്മ്യൂണിറ്റി കോളേജ് ജനുവരിയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്സിനും രണ്ട് വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സില്‍ കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും ടീച്ചിംഗ് പ്രാക്ടീസും ഉണ്ടായിരിക്കും. കോഴ്സിന് ചേരാനുളള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു/ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്/ഏതെങ്കിലും ഡിപ്ലോമ ആണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നിവിടങ്ങളില്‍ സ്റ്റഡി സെന്ററുകള്‍ ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികളുടെ എണ്ണമനുസരിച്ച് മറ്റു ജില്ലകളിലും പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാംവര്‍ഷ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് 9074635780, 9447049125, www,srccc.in
സൗജന്യ മത്സര പരീക്ഷാ പരിശീലനം
മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന എസ്.എസ്.എല്‍.സി യോ ഉയര്‍ന്ന യോഗ്യതയോ ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലന പരിപാടി നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ നമ്പര്‍, യോഗ്യതകള്‍, എന്നിവ സഹിതം ഡിസംബര്‍ 30നകം ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സിവില്‍ സ്റ്റേഷന്, കോഴിക്കോട് -20 എന്ന വിലാസത്തില്‍ നേരിട്ടോ rpeekzkd.emp.lbr@kerala.gov.in ഇ മെയില്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന 50 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2376179.
വീഡിയോ സ്ട്രിംഗര്‍ : വാക്ക് ഇന്‍ ഇന്റര്‍വ്യൂ 30 ന്
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രീംഗര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിനുളള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 30 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കും. പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. ദൃശ്യ മാധ്യമ രംഗത്ത് വാര്‍ത്താ വിഭാഗങ്ങളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താല്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 0495 2370225 എന്ന നമ്പറില്‍ ലഭിക്കും.
പാലിയേറ്റീവ് പരിചരണത്തില്‍ പരിശീലനം
ദേശീയ ആരോഗ്യദൗത്യം കോഴിക്കോട് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ക്കും സ്റ്റാഫ് നഴ്സുമാര്‍ക്കും പാലിയേറ്റീവ് പരിചരണത്തില്‍ ആറാഴ്ചത്തെ പരിശീലനം നല്‍കുന്നു. മെഡിക്കല്‍ കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ (ഐ.പി.എം) ആണ് പരിശീലന കേന്ദ്രം. ഡോക്ടര്‍മാര്‍ക്കായുള്ള പരിശീലനം (ബി.സി.സി.പി.എം) 2021 ജനുവരി 11നും സ്റ്റാഫ് നഴ്സുമാര്‍ക്കുള്ള പരിശീലനം (ബി.സി.സി.പി.എന്‍) ഫെബ്രുവരി മൂന്നാമത്തെ ആഴ്ച്ചയും ആരംഭിക്കും. തിയറി ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖേന ആയിരിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്ക് മോര്‍ഫിന്‍ ലൈസന്‍സിന് അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. യോഗ്യത
ബി.സി.സി.പി.എം(ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് മെഡിസിന്‍) എം.ബി.ബി.എസ്/ബി.ഡി.എസ്
ബി.സി.സി.പി.എന്‍ (ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നഴ്സിംഗ്) ബി.എസ്.സി നഴ്സിംഗ്/ജി.എന്‍.എം.
അപേക്ഷ ഫോം wwww.instituteofpalliativemedicine.org എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു alliativecare@gmail.com എന്ന മെയിലില്‍ 2021 ജനുവരി അഞ്ചിനുളളില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാകോര്‍ഡിനേറ്റര്‍, പാലിയേറ്റീവ് പദ്ധതി (എന്‍.എച്ച്.എം) കോഴിക്കോട്. ഫോണ്‍ :9747211710
ഡിഗ്രി സീറ്റൊഴിവ്
കോഴിക്കോട് ഗവ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസില്‍ ഒഴിവുകളുണ്ട്. ക്ലാസ്സ്, വിഭാഗം എന്നീ ക്രമത്തില്‍ : ബി എ അറബിക് ആന്‍ഡ് ഹിസ്റ്ററി – ഇഡബ്ല്യൂഎസ് – 5, ഒബിഎക്സ് – 1, എസ്സി – 1, എസ്ടി – 2, ബി. എസ്സി ഫിസിക്സ് – എസ്ടി – 1, എല്‍സി-1 , ബി.എസ്സി മാത്തമാറ്റിക്സ് – ഒബിഎക്സ് – 1, എസ്ടി – 1. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത താല്‍പര്യമുള്ള കുട്ടികള്‍ ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരി സെഷനില്‍ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. യോഗ ദര്‍ശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുളളത്. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്.പ്രോഗ്രാമിന് നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുണ്ട്.
അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്തെ എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം – ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം – 33. ഫോണ്‍: 0471 2325101, 2325102. https://srccc.in/download ലിങ്കില്‍ നിന്നും ഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: വടകര – 9846807054, കോഴിക്കോട് – 9447276815. വിശദാംശങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭിക്കും.
അപ്ലൈഡ് സയന്‍സ് കോളേജില്‍ സീറ്റൊഴിവ്
താമരശ്ശേരി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി.കോം, ബി.എ.ഇംഗ്ലീഷ് കോഴ്സുകളില്‍ ഇ.ടി.ബി വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. ബി.കോം, ബി.ബി.എ, ബി.സി.എ,. ബി.എസ് സി,. ബി.എ ഇംഗ്ലീഷ് കോഴ്സുകളില്‍ മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഇ ഡബ്ല്യൂ എസ് സീറ്റും ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ സംവരണം തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും സഹിതം ഡിസംബര്‍ 28 ന് 10 മണിക്കകം കോളേജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2223243.
സാമ്പത്തിക സെന്‍സസ് തടഞ്ഞവര്‍ക്കെതിരെ പരാതി നല്‍കി
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസിനെത്തിയ എന്യൂമറേറ്റര്‍മാരെ കായക്കൊടി കാട്ടൂരില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുകയും ചെയ്ത സംഭവത്തില്‍ റൂറല്‍ എസ് പിക്കും സൈബര്‍ പോലീസിനും പരാതി നല്‍കിയതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു.
ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തിയതിന് തൊട്ടില്‍പാലം പോലീസ് കേസെടുക്കും. സെന്‍സസ് തടഞ്ഞ സംഭവം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും അറിയിച്ചിട്ടുണ്ട്.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുളള വാര്‍ഡുകളിലെ ഭക്ഷ്യസ്ഥാപനങ്ങളില്‍ നേരിട്ടെത്തി ഡാറ്റാ കളക്ഷന്‍ നടത്തുന്നതിന് തല്‍പരകക്ഷികള്‍, എന്‍.ജി.ഒ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വാര്‍ഡ് ഒന്നിന് എത്ര രൂപ നിരക്കില്‍ സര്‍വ്വേ പൂര്‍ത്തീകരിക്കാമെന്നു രേഖപ്പെടുത്തി ഡിസംബര്‍ 31 ന് ഉച്ചയ്ക്ക് മൂന്ന് മണിക്കകം ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണറുടെ കാര്യാലയത്തില്‍ എത്തിക്കണം. കോവിഡ് മാനദണ്ഡങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും പാലിച്ചു വേണം ഡാറ്റാ കളക്ഷന്‍ നടത്തേണ്ടത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് തയ്യാറാക്കുന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്താണ് ഡാറ്റാ ഷീറ്റ് തയ്യാറാക്കേണ്ടത്.
നാഷണല്‍ യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ അവസരം
ദേശീയ യുവജനോത്സവത്തിനു മുന്നോടിയായി കേന്ദ്ര യുവജന-കാര്യ കായിക മന്ത്രലയത്തിന്റെ നേതൃത്വത്തില്‍ നെഹ്റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, യുണൈറ്റഡ് നേഷന്‍ ഡെവലപ്മെന്റ് പ്രോഗ്രാം എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ യുവതീ യുവാക്കള്‍ക്ക് അവസരം. പ്രാഥമിക ഘട്ടത്തില്‍ ജില്ലാതലത്തില്‍ നടത്തുന്ന യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കണം. മത്സര സ്വഭാവത്തിലുള്ള പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ നാലു മിനുട്ടില്‍ കൂടാതെയുള്ള സമയം നിശ്ചിത വിഷയത്തില്‍ പ്രസംഗിക്കണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് മത്സരം. വിഷയം മത്സരാര്‍ത്ഥികള്‍ക്ക് പിന്നീട് നല്‍കും. പ്രസംഗത്തിന് ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഒന്ന് തിരഞ്ഞെടുക്കാം. ദേശീയ മത്സരം ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമായിരിക്കും. ജില്ലാതല മത്സരത്തില്‍ നിന്നും ജൂറി തിരഞ്ഞെടുക്കുന്ന രണ്ടു പേര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതല മത്സര വിജയികള്‍ക്ക് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ യുവ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കും. ദേശീയ മത്സരത്തിലെ ആദ്യത്തെ മൂന്ന് വിജയികള്‍ക്ക് യഥാക്രമം രണ്ടു ലക്ഷം, ഒന്നര ലക്ഷം, ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. പ്രായപരിധി- 2020 നവംബര്‍ 30 ന് 18നും 25നു മിടയില്‍. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 27 നകം നെഹ്റു യുവ കേന്ദ്ര ഓഫിസില്‍ പേര് രജിസ്റ്റര് ചെയ്യണം. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷന് ഫോമിനും നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍, സിവില്‍ സ്റ്റേഷന്, കോഴിക്കോട് 673020 എന്ന വിലാസത്തിലോ നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫിസര്‍മാര്‍മാരുമായോ ബന്ധപ്പെടാം. ഫോണ്‍ 0495 2371891.

