കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് എതിര്‍ക്കുന്നത് ഭയം കൊണ്ടെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി എ മജിദ്. നിലനില്‍പ്പിനെ ബാധിക്കും എന്ന് കരുതുന്നവരാണ് എതിര്‍ക്കുന്നതെന്നും കെ.പി.എ മജീദ് മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ കുഞ്ഞാലിക്കുട്ടിക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയതാണ്, സംസ്ഥാന രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹം ഇവിടെ ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്, ഡല്‍ഹിയിലേയും ഇവിടെയും പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ പ്രയാസമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളെ സജ്ജമാക്കേണ്ടതുണ്ടെന്നും അതിനാലാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടിക്കികൊണ്ടുവരാന് പാര്‍ട്ടി തീരുമാനിച്ചതെന്നും കെപിഎ മജീദ് പറഞ്ഞു.