ലൈംഗീക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടി എടുക്കേണ്ടത് സർക്കാരെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ ഇല്ല. അറസ്റ്റ് ചെയ്യുന്നതിൽ തടസം ഇല്ല. ഇപ്പോഴത്തെ അച്ചടക്ക നടപടി കടുപ്പിക്കും. അത് പാർട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകും.
രാഹുൽ ഇപ്പോൾ പാർട്ടിയിൽ ഇല്ലാത്ത ആൾ. കൂടുതൽ നടപടിയിലേക്ക് പോകണമെങ്കിൽ സർക്കാർ നടപടി എടുക്കണം. അടുത്ത നടപടി രാഹുലിനെ പുറത്താക്കലാണ്. അതിന് സർക്കാർ തെളിവുസഹിതം പുറത്ത് വരണം. രാഹുൽ പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന് പാർട്ടി മറുപടി പറയേണ്ടത് ഇല്ല
ആക്ഷൻ വന്നാൽ തുടർ നടപടികൾ സ്വീകരിക്കും. ഇത് ഇലക്ഷന് വേണ്ടിയുള്ള അഭ്യാസങ്ങൾ ആകരുത്. കുറ്റം ചെയ്താൽ ശിക്ഷ അനുഭവിക്കണം. ഏത് ആക്ഷൻ എടുത്താലുംപാർട്ടി തുടർ നടപടികളിലേക്ക് പോകും. പുക മറ കാണിച്ച് ഇലക്ഷൻ ജയിക്കാൻ CPM ഉം ബി ജെ പി യും കരുതണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി.

