Kerala News

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക തുടങ്ങിയ സംഭവം; ഹർഷിന വീണ്ടും സമരത്തിലേക്ക്

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന വീണ്ടും സമരത്തിലേക്ക്. ശനിയാഴ്ച കോഴിക്കോട് നടക്കുന്ന നവകേരള സദസ്സിലും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഡിസംബർ 23 ന് സെക്രട്ടറിയേറ്റിന് മുമ്പിൽ പ്രതിഷേധ സദസ് നടത്താനാണ് സമരസമിതിയുടെ തീരുമാനം.

നടപടി ആവശ്യപ്പെട്ട് ഹർഷന നടത്തിയ 104 ദിവസത്തെ സമരത്തിനൊടുവിൽ പോലീസ് അനേഷ്വണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഉള്ള അനുമതിക്കായി ഈ റിപോർട്ട് പോലീസ് ആസ്ഥാനത്ത് സമർപ്പിക്കുകയും അത് സർക്കാരിന് കൈമാറുകയും ചെയ്തിരുന്നു. ഒക്ടോബർ 28 നാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് കിട്ടിയാൽ ഉടനടി നടപടി സ്വീകരിക്കും എന്ന് ആരോഗ്യ മന്ത്രി അറിയിച്ചിരുന്നെങ്കിലും ഇത് വരെ നടപടി ഉണ്ടായില്ല. നാളെ കോഴിക്കോട്ട് നടക്കുന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. നാളെ കോഴിക്കോട്ടും നടപടി പ്രഖ്യാപിച്ചില്ലെങ്കിൽ നവകേരള സദസ്സിന്റെ അവസാന ദിവസമായ ഡിസംബർ 23 ന് സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്താനാണ് ഹർഷിയുടെ തീരുമാനം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!