Kerala News

കുറ്റിക്കാട്ടൂരിൽ ബാലവിവാഹം ;മാതാപിതാക്കൾക്കും വരനുമെതിരെ കേസ്

കുറ്റിക്കാട്ടൂരിൽ ബാലവിവാഹത്തിനെതിരെ പൊലീസ് കേസെടുത്തു. 17 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം ഈ മാസം 18 നാണ് നടന്നത്. മെഡിക്കല്‍ കോളജ് പൊലീസാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് ലഭിച്ച വിവരം പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.വിവാഹത്തിന് കാര്‍മികത്വം വഹിച്ചവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ബാലവിവാഹ നിരോധനപ്രകാരമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ പൊലീസ് കേസെടുത്തത്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. വൈദ്യ പരിശോധന കൂടി നടത്തിയ ശേഷമാകും പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണോ എന്ന് തീരുമാനിക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!