പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമ ഹർജി സമർപ്പിച്ചു. ഡിഎൻഎ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തിൽ കുഞ്ഞിനെ വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. . സിഡബ്ള്യു സി നേരത്തെ നൽകിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. അനുപമയും അജിത്തും കോടതിയിൽ നേരിട്ട് ഹാജരായി.
ഇതേ സമയം ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സിഡബ്ള്യുസി കോടതിയിൽ ഹാജരാക്കിയിരുന്നു . ജില്ലാ ഗവൺമെന്റ് പ്ലീഡർ മുഖേന വഞ്ചിയൂർ കുടുംബ കോടതിയിലാണ് റിപ്പോർട്ടുകൾ സമർപ്പിച്ചത്. കേസ് ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും കൂടെ നൽകിയിരുന്നു
ഇതിനിടെ സി ഡബ്ള്യുസി ചെയർപേഴ്സൺ എൻ സുനന്ദയ്ക്ക് ബാലാവകാശ കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസയച്ചു . സി ഡബ്ള്യുസി ഭാരവാഹികൾ ഹിയറിംഗിന് ഹാജരാകാത്തതിനാലാണ് നടപടിയെന്ന് ബാലാവകാശ കമ്മിഷൻ വ്യക്തമാക്കി. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരോശോധിക്കുമെന്ന് ചെയർമാൻ കെ വി മനോജ് കുമാർ അറിയിച്ചു.