
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.
ടെൻഡർ നടപടികളിൽ ക്രമക്കേടുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിൽ പൊതുതാത്പര്യം പരിഗണിച്ചില്ലെന്നും, നടപടി ഫെഡറൽ തത്വങ്ങൾക്കും എതിരാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും സർക്കാർ അപ്പീലിൽ ആവശ്യപ്പെട്ടു.

