National News

രാജ്യത്ത്​ 24 മണിക്കൂറിനിടെ 37,975 പേർക്ക്​ ​കൂടി കോവിഡ്;480 മരണം

രാജ്യത്ത്​ 24 മണിക്കൂറിനിടെ 37,975 പേർക്ക്​ ​കൂടി കോവിഡ് ബാധ സ്​ഥിരീകരിച്ചു​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 91,77,841 ആയി ഉയർന്നു. 480 പേരാണ്​ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്​ മരണത്തിന്​ കീഴടങ്ങിയത്​. 1,34,218 പേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. കഴിഞ്ഞ ദിവസം 511 പേരായിരുന്നു മരിച്ചത്​.

91,77,841 രോഗബാധിതരിൽ 4,38,667 പേർ മാത്രമാണ്​ നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 86.04 ലക്ഷം പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 42,314 പേരാണ്​ രോഗമുക്തി നേടിയതെന്നും ആരോഗ്യമന്ത്രാലയത്തി​െൻറ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.രാജ്യത്തെ ആകെ രോഗമുക്തി നിരക്ക്​ 93.75 ശതമാനമാണ്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ 10.9 ലക്ഷം ടെസ്​റ്റുകളാണ്​ നടത്തിയത്​. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 3.5 ശതമാനം.121 പേരാണ്​ കഴിഞ്ഞ ദിവസം ഡൽഹിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതോടെ ഡൽഹിയിൽ മഹാമാരിക്ക്​ കീഴടങ്ങിയവരുടെ എണ്ണം 8512 ആയി.

12 ദിവസത്തിനിടെ ​പ്രതിദിനം കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണം 100 കടക്കുന്നത്​ ഇത്​ ആറാം തവണയാണ്​.ഡൽഹി, കേരളം, മഹാരാഷ്​ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്​ഥാനങ്ങളിലാണ്​ ഇപ്പോൾ പ്രതിദിനം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​. രാജ്യത്ത്​ നിലവിൽ റിപോർട്ട്​ ചെയ്യുന്ന കോവിഡ് കേസുകളിൽ 50 ശതമാനവും ഇൗ സംസ്​ഥാനങ്ങളിൽ നിന്നാണ്​. ​ ​ഹിമാചൽ പ്രദേശ്​, പഞ്ചാബ്​, ഹരിയാന, ഗുജറാത്ത്​, മണിപ്പൂർ എന്നീ സംസ്​ഥാനങ്ങളിൽ കോവിഡ്​ കേസുകളുടെ എണ്ണം വർധിക്കുന്നത്​ ആശങ്കക്കിടയാക്കുന്നുണ്ട്​.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!