National News

ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ ആദ്യം നൽകുക ഒരു കോടി ആരോഗ്യ പ്രവർത്തകർക്ക്

BBMP desperately looking to find storage space for Covid vaccine | Deccan  Herald

ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ ആദ്യം നൽകുക ആരോഗ്യ പ്രവർത്തകർക്കാണെന്ന് റിപ്പോർട്ട്. ആദ്യ മുൻഗണനാ വിഭാഗത്തെ കുറിച്ചുള്ള ഡേറ്റാബെയ്‌സ് തയാറാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ടവർ അറിയിച്ചുവെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

എല്ലാ സംസ്ഥാനങ്ങളിലേയും 92 ശതമാനം സർക്കാർ 56 ശതമാനം സ്വകാര്യ ആശുപത്രികളും ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരുടെ എണ്ണം ഒരു കോടിയോളം വരുമെന്നും ഇവർക്കൊപ്പം കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലെ മുൻനിര പോരാളികൾക്കും ആദ്യ ഡോസ് നൽകാനുമാണ് നിലവിലെ തീരുമാനം.

നിലവിൽ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയിൽ അഡ്വാൻസ്ഡ് ഘട്ടത്തിൽ എത്തി നിൽക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓക്‌സഫഡ് വാക്‌സിന്റെ മൂന്നാം ഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്. ഭാരത് ബയോട്ടെക് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിട്ടേയുള്ളു. സൈഡസ് കഡില രണ്ടാം ഘട്ടം പൂർത്തിയാക്കി. ഡോ.റെഡ്ഡീസ് നടത്തുന്ന റഷ്യയുടെ സ്പുട്‌നിക് V ന്റെ പരീക്ഷണം 2-3 ഘട്ടങ്ങളിലാണ്. ബയോളജിക്കൽ ഇ എന്ന വാക്‌സിനാകട്ടെ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിലാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!