ചെപ്പടിവിദ്യ കാണിക്കുന്നവരോട് അൽപം പിപ്പിടിയാകാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.മാധ്യമങ്ങളോട് അകന്നു നിൽക്കുന്നില്ല. അവരോടു ബഹുമാനമാണ്. മാധ്യമങ്ങളോടു പുറത്തു കടക്കാനും സിൻഡിക്കറ്റ് എന്നു പറഞ്ഞതും ആരെന്ന് തനിക്കറിയാമെന്ന് മുഖ്യമന്ത്രിയെ ഉന്നമിട്ട് അദ്ദേഹം പറഞ്ഞു. രാജിവയ്ക്കണമെന്നുള്ള തന്റെ നിർദേശം സർവകലാശാല വിസിമാർ തള്ളിയതിനു പിന്നാലെ രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗവർണറുടെ പ്രസ്താവന.സാങ്കേതിക സർവകലാശാല വിസി നിയമനം ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയത് സുപ്രീം കോടതിയാണ്. വിസി നല്ല നിലയിലാണ് പ്രവർത്തിച്ചിരുന്നത്. കെടിയു വിസിക്ക് ആവശ്യമായ യോഗ്യതയുണ്ടായിരുന്നു.അവരെ തെരെഞ്ഞെടുത്ത രീതി തെറ്റാണെന്നാണ് കോടതി പറഞ്ഞത്.വൈസ് ചാൻസലർമാരെ നിയന്ത്രിക്കുന്നത് എൽ ഡി എഫാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.അതേസമയം ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കി. സിപിഎം ചാനല്‍ കൈരളി ന്യൂസ്, കോണ്‍ഗ്രസ് ചാനല്‍ ജയ്ഹിന്ദ് ടിവി, റിപ്പോര്‍ട്ടര്‍ ചാനല്‍, മീഡിയവണ്‍ എന്നീ ചാനലുകളെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്. കേഡര്‍ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് നേരത്തെ ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന്റെ വിലക്ക്.
ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്പം പിപ്പിടിയാകാമെന്ന് ഗവർണർ;കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നിവയ്ക്ക് വിലക്ക്

