National News

എന്റെ മധുരവും തെളിച്ചവും നിങ്ങൾക്കിടയിൽ;സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി.ഇന്ന് രാവിലെയാണ് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിലിൽ എത്തിയത്,2014ൽ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം നരേന്ദ്ര മോദി കഴിഞ്ഞ എല്ലാ ദീപാവലിയും വിവിധ സൈനിക കേന്ദ്രങ്ങളില്‍ സൈനികര്‍ക്കൊപ്പമാണ് ആഘോഷിച്ചത്. കഴിഞ്ഞ വർഷം കശ്മീരിലെ നൗഷേരയിലെ സൈനികർക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. ഇക്കുറിയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.എന്‍റെ ദീപാവലിയുടെ മധുരവും തെളിച്ചവും നിങ്ങൾക്കിടയിലാണ് കാർഗിലിൽ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാർഗിലില്‍ ഒരു യുദ്ധത്തിലും പാക്കിസ്ഥാന് വിജയിക്കാന്‍ ആയിട്ടില്ല. ദീപാവലി എന്നാല്‍ ഭീകരതയ്ക്കെതിരായ വിജയത്തിന്‍റെ ഉത്സവമാണ്, അതിനാല്‍ കാര്‍ഗില്‍ ദീപാവലി ആഘോഷിക്കേണ്ട ഇടമാണ് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. നിങ്ങളുടെ കൂടെയല്ലാതെ മികച്ച ഒരു ദീപാവലി ആഘോഷം ഉണ്ടാകില്ല എന്നാണ് കാർഗിലിലെ സൈനികരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞത്. കാർഗിലിലെ സുരക്ഷാസേനയ്ക്കൊപ്പമുള്ള ചിത്രം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. തൊപ്പിയും കൂളിങ് ഗ്ലാസും ജാക്കറ്റും ധരിച്ച് നിൽക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!