തെലങ്കാനയില്‍ ബി.ജെ.പി നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ടി.ആര്‍.എസില്‍ ചേര്‍ന്നു.രപോലു ആനന്ദ ഭാസ്‌കര്‍ എന്ന ബിജെപി നേതാവാണ് ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിനെ സന്ദര്‍ശിച്ച് പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചത്.മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ രപോലു ആനന്ദ ഭാസ്‌കര്‍ കോണ്‍ഗ്രസില്‍ നിന്നാണ് ബി.ജെ.പിയിലേക്ക് പോയത്. 2012 മുതല്‍ 2018വരെ രാജ്യസഭാംഗമായിരുന്നു ഭാസ്‌കര്‍.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനപ്പെട്ട രണ്ട് ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ട് ടി.ആര്‍.എസില്‍ ചേര്‍ന്നിരുന്നു. മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. സ്വാമിഗൗഡും മുന്‍ എം.എല്‍.എ ദസോജു ശ്രാവണുമാണ് ബി.ജെ.പി വിട്ട് ടി.ആര്‍.എസില്‍ ചേര്‍ന്നത്.