Kerala News

അധികാരത്തിൽ കടന്നുകയറുന്നത് മുഖ്യമന്ത്രി;ഗവർണർ അനാഥനല്ലെന്ന് സുരേന്ദ്രൻ ഗവർണറെ വിരട്ടാനുള്ള ശ്രമം വിലപ്പോകില്ലെന്ന് വി മുരളീധരന്‍

നിയമം നടപ്പിലാക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ചാൻസലറുടെ അധികാരത്തിൽ കടന്നുകയറുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിലെ സുപ്രീം കോടതി വിധി അന്തിമമാണ് . മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഗവർണർക്ക് എതിരെ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം തകർക്കുന്നത് പാർട്ടിയും സർക്കാരുമാണ്. മന്ത്രിമാർ ഭരണത്തലവനെ അവഹേളിക്കുകയാണ്.സിപിഎംകാരെ ഇറക്കി ഗവർണറെ നേരിടാനാണ് ശ്രമമെങ്കിൽ, രാജ്ഭവനും ക്ലിഫ് ഹൗസും ദൂരെയല്ലെന്ന് ഓർക്കണം. തിരിച്ചും പ്രതിരോധിക്കും. ശക്തമായി നേരിടും. ഗവർണർ അനാഥനല്ല. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അതുകൊണ്ട് ഭീഷണി വേണ്ട. അധികാരം രാജഭരണമല്ലെന്നും ഇനി മൂന്ന് കൊല്ലമേയുള്ളൂവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടുകയാണ് വേണ്ടത്. ഇത്തരം വിഷയങ്ങളില്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നത് വെല്ലുവിളിയാണ്. പാര്‍ട്ടി സെക്രട്ടറിയെ പോലെയല്ല മുഖ്യമന്ത്രി സംസാരിക്കേണ്ടത്. ഇരിക്കുന്ന കസേരയുടെ പദവി അറിയാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. അധാര്‍മ്മികമായ കാര്യങ്ങള്‍ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. സ്വര്‍ണക്കള്ളക്കടത്തും അനധികൃത നിയമനങ്ങളും നടന്നു. ഉന്നത വിദ്യാഭ്യാസം തകര്‍ക്കുന്നത് പാര്‍ട്ടിയും സര്‍ക്കാരുമാണ്. മന്ത്രിമാര്‍ ഭരണത്തലവനെ അവഹേളിക്കുകയാണ്. അതിലെന്ത് ധാര്‍മ്മികതയാണ് ഉള്ളത്? ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നോക്കുന്നുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ വെല്ലുവിളിക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങളേയും സുപ്രീംകോടതി വിധിയേയും അവഹേളിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയത് സുപ്രീംകോടതിയാണ്. വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ നിറവേറ്റുന്നത് ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. അതിനെ ആര്‍എസ്എസ് അജന്‍ഡയാക്കി ചിത്രീകരിക്കുന്നത് രാജ്യത്തെ ഭരണഘടനയേയും പരമോന്നത കോടതിയേയും ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഗവർണർക്കെതിരെ കലാപ ആഹ്വാനം നടത്തുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. രാഷ്ട്രീയപാർട്ടികളുടെ സമരങ്ങൾ ജനാധിപത്യത്തിന്‍റെ ഭാഗമാണ്. എന്നാൽ ഭരണത്തലവൻ സംസ്ഥാനത്തിന്‍റെ ഭരണത്തിന്‍റെ അധിപനെതിര കലാപ ആഹ്വാനം നടത്തുന്നത് വിചിത്രമാണ്. ഭരണഘടനയുടെ അന്തസന്തയെ ബഹുമാനിക്കുന്നവർക്ക് ചേർന്ന സമീപനമല്ല കേരളത്തിലെ ഭരണകൂടം ചെയ്യുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.ആർഎസ്എസ് ചട്ടുകമെന്ന് ഗവർണറെയും ജഡ്ജിമാരേയും ചാപ്പകുത്തി ഇഷ്ടക്കാരെ ചട്ടം ലംഘിച്ച് തിരുകികയറ്റാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. യുജിസി ചട്ടപ്രകാരമല്ലാത്ത നിയമനത്തിന് ഗവർണർ വഴങ്ങിക്കൊടുക്കണമോ എന്നും വി.മുരളീധരൻ ചോദിച്ചു. വിലകെടുത്തിയും വിരട്ടിയും സ്വജനപക്ഷപാതനയം തുടരാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!